വാ​ഷിം​ഗ്ട​ൺ ഡി​സി: ഗാ​സ​യി​ൽ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ലി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന പ്ര​മേ​യം യു​എ​ൻ ര​ക്ഷാ​സ​മി​തി പാ​സാ​ക്കി. അ​തേ​സ​മ​യം അ​മേ​രി​ക്ക വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ന്നു.

റ​മ​ദാ​നി​ൽ വെ​ടി​നി​ർ​ത്താ​നും ഹ​മാ​സ് ത​ട​വി​ലാ​ക്കി​യ എ​ല്ലാ ബ​ന്ദി​ക​ളെ​യും അ​ടി​യ​ന്ത​ര​മാ​യി വി​ട്ട​യ​ക്കാ​നും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഇ​സ്രാ​യേ​ലി​ന് അ​നു​കൂ​ല​മാ​യി ഇ​തു​വ​രെ​യും തു​ട​ർ​ന്ന നി​ല​പാ​ട് മാ​റ്റി യു​എ​സ് വീ​റ്റോ ചെ​യ്യാ​തെ വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് 15 സ്ഥി​രാം​ഗ​ങ്ങ​ളി​ൽ 14 പേ​രു​ടെ​യും പി​ന്തു​ണ​യോ​ടെ ഗാ​സ വെ​ടി​നി​ർ​ത്ത​ൽ പ്ര​മേ​യം ആ​ദ്യ​മാ​യി ര​ക്ഷാ​സ​മി​തി ക​ട​ന്ന​ത്.

പ​ത്ത് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് കൊ​ണ്ടു​വ​ന്ന പ്ര​മേ​യം റ​ഷ്യ​യും ചൈ​ന​യും യു​എ​ന്നി​ലെ 22 അം​ഗ അ​റ​ബ് ഗ്രൂ​പ്പു​മ​ട​ക്കം പി​ന്തു​ണ​ച്ചു. അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കു​ക​യും അ​ത് ശാ​ശ്വ​ത യു​ദ്ധ​വി​രാ​മ​മാ​യി മാ​റ്റു​ക​യും വേ​ണ​മെ​ന്ന് പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ടു​ന്നു.

നേ​ര​ത്തേ മൂ​ന്നു ത​വ​ണ വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ട് യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​പ്പോ​ഴൊ​ക്കെ​യും അ​മേ​രി​ക്ക വീ​റ്റോ പ്ര​യോ​ഗി​ച്ചി​രു​ന്നു.