കരുവന്നൂർ കേസിലെ രേഖകൾ വിട്ടു നൽകണം: ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്
Monday, March 25, 2024 7:50 PM IST
കൊച്ചി: കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ ഇഡി കസ്റ്റഡിയിലുള്ള രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് വിചാരണക്കോടതിക്കും ഇഡിക്കും നിർദേശം നൽകണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
രേഖകൾ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജി പിഎംഎൽഎ കോടതി നേരത്തെ തള്ളിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ ആവശ്യം തള്ളിയ വിചാരണക്കോടതി നടപടി നിയമവിരുദ്ധമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അന്വേഷണം നീണ്ടു പോകുന്നതിൽ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ ഹൈക്കോടതി വിമർശനം ഉയർത്തിയിരുന്നു.
കേസിൽ എന്താണ് ഇഡി ചെയ്യുന്നതെന്നും അന്വേഷണം ഇഴയാൻ പാടില്ലെന്നും മാർച്ച്18 ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.