രാഷ്ട്രപതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച നടപടി; അസ്വാഭാവികതയില്ലെന്ന് ഗവര്‍ണര്‍
Monday, March 25, 2024 1:42 PM IST
തിരുവനന്തപുരം: രാഷ്ട്രപതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച കേരള സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കോടതിയെ സമീപിക്കാന്‍ അധികാരമുണ്ട്.
അതില്‍ തനിക്ക് അസ്വാഭാവികതയൊന്നും തോന്നുന്നില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
രാഷ്ട്രപതി ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നത് ചൂണ്ടിക്കാട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവർണറെയും കക്ഷി ചേർത്താണ് കേരളം റിട്ട് ഹർജി നൽകിയിരിക്കുന്നത്.