സിഎഎയിലൂടെ മുസ്ലീംഗളെ രണ്ടാം തരം പൗരന്മാരാക്കി, കോണ്‍ഗ്രസ് മൗനം പാലിക്കുന്നു: മുഖ്യമന്ത്രി
Monday, March 25, 2024 12:44 PM IST
മലപ്പുറം: സിഎഎയിലൂടെ മുസ്ലീംഗളെ രണ്ടാം തരം പൗരന്‍മാരാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്തിന്റെ സംസ്കാരം പ്രകാശപൂര്‍ണമാക്കുന്നതില്‍ മുസ്ലീം വിഭാഗത്തിനും പങ്കുണ്ട്.
സിഎഎയ്ക്കെതിരായ സിപിഎമ്മിന്റെ മലപ്പുറത്തെ പ്രതിഷേധറാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയത് അസീമുള്ള ഖാന് ആണ്. ഒരു മുസ്ലീം ഉണ്ടാക്കിയതുകൊണ്ട് ഇനിമുതല്‍ ആ മുദ്രാവാക്യം വിളിക്കേണ്ടെന്ന് വയ്ക്കുമോ എന്നറിയില്ല.
പൗരത്വ നിയമ ഭേദഗതിക്കെതിരേ കോണ്‍ഗ്രസ് ആത്മാര്‍ഥമായി അണിനിരന്നിട്ടില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് കുറ്റകരമായ മൗനം പാലിക്കുകയാണ്.
രാജ്യത്ത് സിഎഎയ്ക്കെതിരായ പ്രക്ഷോഭം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു. കോണ്‍ഗ്രസ് അംഗങ്ങളുടെ ശബ്ദം എവിടെയും പൊങ്ങിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.