ജെഎൻയു യൂണിയൻ ഇടത് സഖ്യം നിലനിർത്തി
Sunday, March 24, 2024 11:18 PM IST
ന്യൂഡൽഹി : ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യം ഭരണം നിലനിർത്തി. നാലിൽ മൂന്ന് സീറ്റുകളിൽ ഇടത് പാനലിലെ സ്ഥാനാർഥികൾ ജയിച്ചു.
ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇടത് സഖ്യം പിന്തുണ നൽകിയ ബിഎപിഎസ്എ സ്ഥാനാർഥി വിജയിച്ചു.നാലു വർഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 73 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടിൽ എബിവിപി മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് ഇടത് സ്ഥാനാർഥികൾ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.