ജെഎൻയു തെരഞ്ഞെടുപ്പ്; ഇടതുസഖ്യത്തിന് ലീഡ്
Sunday, March 24, 2024 7:27 PM IST
ന്യൂഡൽഹി : ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുസഖ്യം ലീഡ് തിരികെ പിടിച്ചു. നാലിൽ മൂന്ന് സീറ്റിലും ഇടതുസഖ്യം ലീഡിലെത്തി. അതേസമയം ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിലവിൽ എബിവിപി ലീഡു ചെയ്യുകയാണ്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഇടത് സ്ഥാനാർഥിക അവിജിത് ഘോഷ് 230 വോട്ടിനാണ് മുന്നിൽ നിൽക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന എബിവിപി സ്ഥാനാർഥി ദീപിക ശർമയ്ക്ക് 169 വോട്ടിന്റെ ലീഡുണ്ട്.
ജനറൽ സെക്രട്ടറി സ്ഥാനത്ത് മത്സരിച്ചിരുന്ന ഇടതു സ്ഥാനാർഥിയെ നേരത്തെ അയോഗ്യയാക്കിയിരുന്നു. ഇനി എണ്ണാൻ മൂവായിരം വോട്ടുകൾ കൂടി ബാക്കിയുണ്ട്.
നേരത്തെ രണ്ടായിരം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എബിവിപിയായിരുന്നു നാല് സ്ഥാനങ്ങളിലും ലീഡ് നിലനിർത്തിയത്. ആകെ ആറായിരത്തിലേറെ വോട്ടുകൾ പോൾ ചെയ്തിരുന്നു.