ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്രയുടെ വീട്ടില്‍ സിബിഐ റെയ്ഡ്
Saturday, March 23, 2024 11:48 AM IST
കോല്‍ക്കത്ത: ചോദ്യത്തിന് കോഴ ആരോപണക്കേസില്‍ തൃണമൂൽ മുന്‍ എംപി മഹുവ മൊയ്ത്രയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. മഹുവയുടെ ബംഗാളിലെ വസതിയിലാണ് പരിശോധന.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വ്യവസായി ഗൗതം അദാനിക്കുമെതിരേ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് ഹിര നന്ദാനി ഗ്രൂപ്പില്‍നിന്ന് കോടികള്‍ കൈപ്പറ്റിയെന്ന കേസിലാണ് മഹുവഅന്വേഷണം നേരിടുന്നത്. ആരോപണമുയര്‍ന്നതിന് പിന്നാലെ മഹുവയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയിരുന്നു.
ലോക്സഭാ അംഗത്വം റദ്ദാക്കിയ പാര്‍ലമെന്ററി എത്തിക്സ് കമ്മിറ്റിയുടെ നടപടി ചോദ്യം ചെയ്ത് മഹുവ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കൃഷ്ണനഗര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള തൃണമൂലിന്റെ സ്ഥാനാര്‍ഥിയാണ് മഹുവ.