മാഹി ജനതയെ അപമാനിച്ചു; ബിജെപി നേതാവ് പി.സി. ജോർജിനെതിരെ കേസ്
Saturday, March 23, 2024 4:05 AM IST
മാഹി: സ്ത്രീ സമൂഹത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് പി.സി. ജോർജിനെതിരെ മാഹി പോലീസ് വിവിധ വകുപ്പുകളിൽ കേസെടുത്തു.153 എ, 67 ഐടി ആക്ട്, 125 ആർപി ആക്ട് എന്നിവ അനുസരിച്ചാണ് കേസ്.
സിപിഎം മാഹി ലോക്കൽ സെക്രട്ടറി കെ.പി. സുനിൽകുമാർ ഉൾപ്പെടെ മാഹിയിലെ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളൂം നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്.
കോഴിക്കോട് എൻഡിഎ സ്ഥാനാർഥി എം.ടി. രമേശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പി.സിയുടെ വിവാദ പരാമർശം. മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നുമാണ് ജോർജിന്റെ പരാമർശം.