മോദിക്ക് അധികാരത്തിന്റെ അഹങ്കാരം; കേജരിവാളിന്റെ അറസ്റ്റിനെ വിമർശിച്ച് ഭാര്യ
Friday, March 22, 2024 7:16 PM IST
ന്യൂഡൽഹി: അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിനെ രൂക്ഷമായി വിമർശിച്ച് ഭാര്യ സുനിത കേജരിവാൾ. കേജരിവാളിന്റെ ജീവിതം രാജ്യത്തിന് വേണ്ടിയാണെന്നും മോദിക്ക് അധികാരത്തിന്റെ അഹങ്കാരമാണെന്നും സുനിത എക്സിലൂടെ പറഞ്ഞു.
നരേന്ദ്ര മോദി എല്ലാവരെയും തകർക്കാൻ ശ്രമിക്കുകയാണ്. ഇത് ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. നിങ്ങളുടെ മുഖ്യമന്ത്രി എപ്പോഴും നിങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്. അകത്തായാലും പുറത്തായാലും അദ്ദേഹത്തിന് ജീവിതം രാജ്യത്തിനുവേണ്ടി സമർപ്പിക്കപ്പെട്ടതാണെന്നും സുനിത പറഞ്ഞു.
ഡൽഹിമദ്യ നയക്കേസിൽ കഴിഞ്ഞ ദിവസം രാത്രിയാണ് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.