പൗരത്വഭേദഗതി നിയമത്തിനെതിരേ സിപിഎം റാലി ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Friday, March 22, 2024 9:42 AM IST
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതിയുടെ റാലി ഇന്ന്. രാത്രി ഏഴിന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന് റാലി ഉദ്ഘാടനം ചെയ്യും. കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീം അധ്യക്ഷനാകും.
സമസ്ത ഉള്‍പ്പടെയുള്ള മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക സംഘടനകളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന് പരസ്യക്ഷണം ഉണ്ടായിട്ടില്ല. കോഴിക്കോടിന് പിന്നാലെ കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കൊല്ലം ജില്ലകളിലും റാലി സംഘടിപ്പിക്കുന്നുണ്ട്.
ഈ മാസം 27വരെയാണ് റാലി. തെരഞ്ഞെടുപ്പ് കാലത്തെ റാലിക്ക് പിന്നില്‍ ന്യൂനപക്ഷ വോട്ട് മാത്രമാണ് സിപിഎം ലക്ഷ്യമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന് നേരത്തെ ആരോപിച്ചിരുന്നു.