സ​ദാ​ന​ന്ദ ഗൗ​ഡ കോ​ൺ​ഗ്ര​സി​ലേ​ക്ക്? അ​നു​ന​യി​പ്പി​ക്കാ​ൻ ബി​ജെ​പി നേ​തൃ​ത്വം; തീ​രു​മാ​നം ഇ​ന്ന​റി​യാം
സ​ദാ​ന​ന്ദ ഗൗ​ഡ കോ​ൺ​ഗ്ര​സി​ലേ​ക്ക്? അ​നു​ന​യി​പ്പി​ക്കാ​ൻ ബി​ജെ​പി നേ​തൃ​ത്വം; തീ​രു​മാ​നം ഇ​ന്ന​റി​യാം
Wednesday, March 20, 2024 11:48 AM IST
ബം­​ഗ­​ളൂ­​രു: ക​ര്‍­​ണാ­​ട­​ക മു​ന്‍ മു­​ഖ്യ­​മ­​ന്ത്രി​യും ബി­​ജെ­​പി നേ­​താ­​വു­​മാ­​യ ഡി.​വി.​സ­​ദാ­​ന­​ന്ദ ഗൗ­​ഡ പാ​ര്‍​ട്ടി വി­​ട്ടേ­​ക്കും. ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ സീ­​റ്റ് നി­​ഷേ­​ധി­​ച്ച സാ­​ഹ­​ച­​ര്യ­​ത്തി­​ലാ­​ണ് തീ­​രു­​മാ​നം. തു​ട​ർ​ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​നാ​യി ചൊ​വ്വാ​ഴ്ച ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​നം റ​ദ്ദാ​ക്കി. തീ​രു​മാ​നം ഇ​ന്നു പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ൺ​ഗ്ര​സി​ൽ ചേ​ക്കേ​റു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ ക​ഴി​ഞ്ഞ ദി​വ​സം ക​ര്‍​ണാ​ട​ക പി​സി​സി അ​ധ്യ​ക്ഷ​നും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഡി.​കെ. ശി​വ​കു​മാ​റു​മാ​യി ഗൗ​ഡ ച​ര്‍​ച്ച ന​ട­​ത്തി​യി​രു​ന്നു. കോ​ണ്‍­​ഗ്ര­​സ് സ്ഥാ­​നാ​ര്‍­​ഥി­​യാ­​യി ഗൗ​ഡ മൈ­​സൂ­​രു​വി​ൽ മ­​ത്സ­​രി­​ച്ചേ­​ക്കു­​മെ­​ന്നാ­​ണ് വി­​വ​രം. ഇ​തോ​ടെ, ഗൗ​ഡ​യെ പി​ന്തി​രി​പ്പി​ക്കാ​നു​ള്ള ശ്ര​മം ബി​ജെ​പി നേ​തൃ​ത്വം ശ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. അ​ശോ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​നു​ന​യ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​ത്.

ബം​ഗ​ളൂ​രു നോ​ര്‍​ത്തി​ല്‍​നി​ന്നു​ള്ള സി­​റ്റിം­​ഗ് എം​പി​യാ​യ ഗൗ​ഡ​യ്ക്ക് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു­​പ്പി​ല്‍ ബി­​ജെ­​പി സീ­​റ്റ് നി­​ഷേ­​ധി­​ച്ചി­​രു​ന്നു. ബം​ഗ​ളൂ​രു നോ​ര്‍​ത്തി​ല്‍ കേ​ന്ദ്ര സ​ഹ​മ​ന്ത്രി ശോ​ഭ ക​ര​ന്ദ​ല​ജെ​യു​ടെ പേ​രാ​ണ് സ്ഥാ​നാ​ര്‍​ഥി​യാ​യി ബി​ജെ​പി പ്ര​ഖ്യാ​പി​ച്ച­​ത്.

വൊ​ക്ക​ലി​ഗ സ​മു​ദാ​യാം​ഗ​മാ​യ ഗൗ­​ഡ ഒ​ന്നാം മോ​ദി സ​ര്‍­​ക്കാ­​രി­​ന്‍റെ കാ​ല­​ത്ത് റെ​യി​ല്‍​വേ മ­​ന്ത്രി­​യാ­​യി സേ­​വ­​ന­​മ­​നു­​ഷ്ഠി­​ച്ചി­​ട്ടു​ണ്ട്. എ­​ന്നാ​ല്‍ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി​യ​പ്പോ​ള്‍ മു​ത​ല്‍ നീ​ര​സം പ്ര​ക​ടി​പ്പി​ച്ചി​രു­​ന്നു. അ­​ടു­​ത്തി­​ടെ ബി­​ജെ­​പി­ സ​ര്‍­​ക്കാ­​രി​ന്‍റെ ന­​ട­​പ­​ടി­​ക​ള്‍­​ക്കെ­​തി­​രേ ഗൗ­​ഡ പ­​ര­​സ്യ­​മാ­​യി രം­​ഗ­​ത്തെ­​ത്തി­​യി­​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<