സ്ത്രീ ശക്തി മുദ്രാവാക്യം പ്രവർത്തിച്ച് കാണിക്കൂ; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് വനിതാ ഗുസ്തി താരങ്ങൾ
Wednesday, March 20, 2024 1:16 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് വനിതാ ഗുസ്തി താരങ്ങൾ. കായിക മന്ത്രി ബ്രിജ് ഭൂഷൻ ശരണ്സിംഗിനെതിരെ നടപടിയെടുത്ത് അദ്ദേഹത്തെ കായിക രംഗത്ത് നിന്ന് പുറത്താക്കി 'സ്ത്രീശക്തി' മുദ്രാവാക്യം പ്രവർത്തിച്ചു കാണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വനിതാ ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ പിരിച്ചുവിട്ട ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് അധികാരങ്ങൾ തിരിച്ചുനൽകിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനത്തോട് പ്രതിഷേധിച്ചാണ് താരങ്ങൾ മോദിയെ വെല്ലുവിളിച്ചത്. മോദി എത്രത്തോളം സ്ത്രീകൾക്ക് വേണ്ടി നിലനിൽക്കും എന്ന് നടപടിയിലൂടെ കാണട്ടെ എന്ന് താരങ്ങൾ പറഞ്ഞു.
താരങ്ങളോട് ലൈംഗിക അതിക്രമം കാണിച്ച ബ്രിജ് ഭൂഷനും സഞ്ജയ് സിംഗിനും സസ്പെൻഷൻ നൽകിയത് വെറും ഷോ മാത്രമാണെന്ന് അന്നേ മനസിലായിരുന്നു. പിന്നീട് അവരെ ഇതേ സ്ഥാനങ്ങളിലേക്ക് തിരിച്ചെടുത്തതോടെ ആ സംശയം ശരിയാണെന്ന് തെളിയിക്കപ്പെട്ടു. മോദി എന്ത് നിലപാട് എടുക്കും എന്ന് കാണട്ടെ എന്നും സാക്ഷി മാലിക് പറഞ്ഞു.