മോഷണം നടന്നെന്ന പരാതി; മോന്സണ് മാവുങ്കലിന്റെ വീട്ടില്‍ ക്രൈബ്രാഞ്ച് പരിശോധന
Monday, March 18, 2024 3:32 PM IST
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സണ് മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ ക്രൈബ്രാഞ്ച് പരിശോധന. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള വീട്ടില്‍ മോഷണം നടന്നെന്ന മോന്‍സന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
ഡിവൈഎസ്പി വൈ.ആര്.റസ്റ്റത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വിലപിടിപ്പുള്ള ലോഹങ്ങള്‍ കൊണ്ട് നിര്‍മിച്ച വിളക്കുകള്‍ ഇവിടെനിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു.
സ്ഥലത്തെക്കുറിച്ച് നന്നായി അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. വാതിലോ മറ്റോ തകര്‍ത്തത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.