ഇരുപതിൽ ഇരുപതും യുഡിഎഫിന്: പി.കെ.കുഞ്ഞാലിക്കുട്ടി
Saturday, March 16, 2024 6:54 PM IST
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്ന് മുസ്ലീം ലീഗ് ദേശീയ അധ്യക്ഷൻ പി.കെ.കുഞ്ഞാലിക്കുട്ടി. യുഡിഎഫിന് അനുകൂലമായ തരംഗമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇനി അറിയേണ്ടത് രാജ്യം മുഴുവനുള്ള തെരഞ്ഞെടുപ്പ് ഫലമാണ്. അതിവേഗം ട്രെൻഡ് മാറുന്നുണ്ട്. ബിഹാറിലും യുപിയിലും ഭരണവിരുദ്ധ വികാരം ഉയരുന്നുണ്ട്. സംഗതി മാറിമറിയും. ഇന്ത്യാ മുന്നണി അധികാരത്തിലേറും.
ദക്ഷിണേന്ത്യയിൽ നിന്ന് ഒന്നും കിട്ടാത്ത പരിഭവം ബിജെപിക്ക് ഉണ്ട്. അത് കൊണ്ടാണ് മോദി വീണ്ടും വരുന്നത്. രാഹുൽ ഗാന്ധിയുടെ വരവ് കേരളത്തിൽ തരംഗമുണ്ടാക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.