സിക്കിം നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇതാണ്...
Saturday, March 16, 2024 3:54 PM IST
ന്യൂഡല്‍ഹി: സിക്കിം നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 19ന് ആണ് സിക്കിമില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഈ മാസം 20 ആണ് നോട്ടിഫിക്കേഷൻ തീയതി. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കും.
വിജ്ഞാന് ഭവനിലെ പ്ലീനറി ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ രാജീവ് കുമാറാണു11-ാമത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, ഡോ. സുഖ്ബീര്‍ സിംഗ് സന്തു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
32 നിയമസഭാ സീറ്റുകളാണ് സിക്കിമിലുള്ളത്. 2019 നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ വിജയിച്ച സിക്കിം ക്രാന്തികാരി മോര്‍ച്ചയാണ് സംസ്ഥാനം ഭരിക്കുന്നത്. പ്രേം സിംഗ് തമാംഗ് മുഖ്യമന്ത്രിയാണ്.
സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) ആണ് മുഖ്യപ്രതിപക്ഷ പാര്‍ട്ടി. ബിജെപി, ഐഎന്‍സി, ഹംരോ സിക്കിം പാര്‍ട്ടി തുടങ്ങിയ മറ്റ് പാര്‍ട്ടികളും സംസ്ഥാനത്തുണ്ട്.