സി­​ദ്ധാ​ര്‍­​ഥ­​ന്‍റെ മ​ര​ണ​ത്തി​ന് മു​മ്പും പൂ​ക്കോ​ട് കോ­​ള­​ജി​ല്‍ ആ​ള്‍­​ക്കൂ­​ട്ട വി­​ചാ​ര​ണ; 13 വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്കെ­​തി­​രേ ന­​ട​പ­​ടി
സി­​ദ്ധാ​ര്‍­​ഥ­​ന്‍റെ മ​ര​ണ​ത്തി​ന് മു​മ്പും പൂ​ക്കോ​ട് കോ­​ള­​ജി​ല്‍ ആ​ള്‍­​ക്കൂ­​ട്ട വി­​ചാ​ര​ണ; 13 വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്കെ­​തി­​രേ ന­​ട​പ­​ടി
Friday, March 15, 2024 10:19 AM IST
വ​യ​നാ​ട്: സി­​ദ്ധാ​ര്‍­​ഥ­​ന്‍റെ മ​ര​ണ​ത്തി​ന് മു​മ്പും പൂ​ക്കോ​ട് വെ​റ്റി​ന​റി കോ­​ള­​ജി­​ലെ ര­​ണ്ട് വി­​ദ്യാ​ര്‍­​ഥി­​ക​ള്‍ കൂ­​ടി ആ​ള്‍­​ക്കൂ­​ട്ട വി­​ചാ­​ര­​ണ നേ­​രി­​ട്ടെ­​ന്ന് ആ​ന്‍റി റാ­​ഗിം­​ഗ് സ്‌​ക്വാ­​ഡി​ന്‍റെ ക­​ണ്ടെ​ത്ത​ല്‍. ര­​ണ്ട് സം­​ഭ­​വ­​ങ്ങ­​ളി­​ലാ​യി കു­​റ്റ­​ക്കാ­​രെ­​ന്ന് ക­​ണ്ടെ­​ത്തി­​യ 13 വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്കെ­​തി­​രേ സ­​സ്‌­​പെ​ന്‍­​ഷ​ന്‍ അ­​ട­​ക്ക­​മു­​ള്ള ന­​ട­​പ­​ടി­​ക​ള്‍ സ്വീ­​ക­​രി​ച്ചു.

സി­​ദ്ധാ​ര്‍­​ഥ­​ന്‍റെ മ­​ര­​ണ­​വു­​മാ​യി ബ​ന്ധ​പ്പെ​ട്ട് വി­​ദ്യാ​ര്‍­​ഥി­​ക­​ളു​ടെ മൊ​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് സ​മാ​ന ആ​ള്‍​ക്കൂ​ട്ട വി​ചാ​ര​ണ പു­​റ­​ത്തു­​വ­​ന്ന­​ത്. 2019, 2021 ബാ​ച്ചു​ക​ളി​ല്‍​പ്പെ​ട്ട ര​ണ്ട് വി­​ദ്യാ​ര്‍​ഥി​ക​ള്‍ കൂ​ടി ആ​ള്‍​ക്കൂ​ട്ട വി​ചാ​ര​ണ നേ​രി​ട്ടെ​ന്ന വി​വ​രം ആ​ന്‍റി റാ​ഗിം​ഗ് സ്‌​ക്വാ​ഡ് പ​രി​ശോ​ധി​ച്ചു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ­​ഷം കു­​റ്റ­​ക്കാ​ര്‍­​ക്കെ­​തി​രേ ന​ട​പ​ടി സ്വീ​ക­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു.

2019 ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ച​വ​ര്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി ഇ​ന്‍റേ​ണ്‍​ഷി​പ്പി​ലാ​ണ്. ഇ​വ​രി​ല്‍ നാ​ല് പേ​ര്‍​ക്ക് ഒ​രു വ​ര്‍​ഷ​ത്തെ ഇ​ന്‍റേ​ണ്‍​ഷി​പ്പ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. അ​ഞ്ചു​പേ​രു​ടെ സ്‌­​കോ​ള​ര്‍​ഷി​പ്പ് റ​ദ്ദാ­​ക്കി­​യി­​ട്ടു​ണ്ട്.


2021 ബാ​ച്ചി​ലെ വി­​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ച നാ​ലു​പേ​ര്‍​ക്കെ​തി​രെ​യും ന­​ട​പ­​ടി­​യെ­​ടു­​ത്തു. ര​ണ്ട് പേ​ര്‍​ക്ക് ഒ­​രു വ​ര്‍­​ഷ­​ത്തേ­​ക്കാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍. മ​റ്റ് ര​ണ്ട് പേ​രു​ടെ സ്‌​കോ​ള​ര്‍​ഷി​പ്പ് റ​ദ്ദാ​ക്കി.

പെ​ണ്‍​കു​ട്ടി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ര­​ണ്ട് ത­​വ­​ണ­​യും ആ​ള്‍​ക്കൂ​ട്ട വി­​ചാ­​ര­​ണ ന­​ട­​ന്ന­​ത്. എ​സ്എ​ഫ്‌­​ഐ കോ​ള​ജ് യൂ​ണി​യ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ­​ണ് ആ​ള്‍­​ക്കൂ­​ട്ട വി­​ചാ­​ര­​ണ­​യി​ല്‍ പ്ര­​തി­​സ്ഥാ­​ന­​ത്തു­​ള്ള​ത്. ആ​ന്‍റി റാ­​ഗിം​ഗ് സ്­​ക്വാ​ഡി​ന്‍റെ ക​ണ്ടെ​ത്ത​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി പൊ​ലീ​സി​ന് കൈ​മാ​റും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<