പൗ​ര​ത്വ പ്ര​ക്ഷോ​ഭം: 629 കേ​സു​ക​ൾ പി​ൻ​വ​ലി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി
പൗ​ര​ത്വ പ്ര​ക്ഷോ​ഭം: 629 കേ​സു​ക​ൾ  പി​ൻ​വ​ലി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി
Friday, March 15, 2024 7:46 PM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പി​ൻ​വ​ലി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 835 കേ​സു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ 629 കേ​സു​ക​ൾ ഇ​തി​നോ​ട​കം പി​ൻ​വ​ലി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നി​ല​വി​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ 206 കേ​സു​ക​ളാ​ണ്. അ​തി​ൽ 86 എ​ണ്ണ​ത്തി​ൽ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ്മ​തം ന​ൽ​കി. ഇ​നി ഇ​തി​ന്മേ​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട കോ​ട​തി​ക​ളാ​ണ്. അ​ന്വേ​ഷ​ണ​ഘ​ട്ട​ത്തി​ലു​ള്ള​ത് ഒ​രു കേ​സു​മാ​ത്ര​മാ​ണ്.


കേ​സു തീ​ർ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. അ​ങ്ങ​നെ അ​പേ​ക്ഷ ന​ൽ​കാ​ത്ത​തും ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള​തു​മാ​യ കേ​സു​ക​ൾ​മാ​ത്ര​മേ തു​ട​രു​ന്നു​ള്ളൂ. അ​പേ​ക്ഷ ന​ൽ​കു​ന്ന മു​റ​യ്ക്ക് കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ന്നു​ണ്ടെ​ന്നും കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക എ​ന്ന​ത് നേ​ര​ത്തെ ത​ന്നെ എ​ടു​ത്തി​ട്ടു​ള്ള നി​ല​പാ​ടാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Related News
<