വിധികര്‍ത്താവിന്റെ മരണം; ഉത്തരവാദി എസ്എഫ്ഐയെന്ന് എബിവിപി
Thursday, March 14, 2024 3:17 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിലെ മാര്‍ഗം കളിയുടെ വിധികര്‍ത്താവായിരുന്ന കണ്ണൂര്‍ സ്വദേശി ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ ആരോപണവുമായി എബിവിപി.
ഷാജിയുടെ മരണത്തിന്റെ ഉത്തരവാദി എസ്എഫ്ഐ ആണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് ആരോപിച്ചു. ഒരു കലോത്സവത്തിന്റെ നടത്തിപ്പ് ഏറ്റവും ദുർഗതിയിൽ ആക്കിക്കൊണ്ട് ഒരു കലോത്സവത്തെ കോഴയിൽ മുക്കി കലാപത്തിന്റെ ഗതിയിലെത്തിച്ചത് സംഘാടകരാണ്.
യൂണിവേഴ്സിറ്റി യൂണിയൻ നയിക്കുന്ന എസ്എഫ്ഐ ആണ് സംഘാടകര്‍. അതിനാല്‍ തന്നെ ഈ മരണത്തിന്റെ ഉത്തരവാദികളും എസ്എഫ്ഐയാണ്. മരണമണിമുഴക്കുന്നവരാണ് എസ്എഫ്ഐയെന്നും ഈശ്വര പ്രസാദ് ആരോപിച്ചു.