ചൈനയിൽ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു; 27 പേർക്ക് പരിക്ക്
Thursday, March 14, 2024 2:14 AM IST
ബെയ്ജിംഗ്: വടക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റു. ഒരു കടയിലുണ്ടായ വാതക ചോർച്ച മൂലമാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
ബുധനാഴ്ച രാവിലെ 7:54ന് സാൻഹെ നഗരത്തിലെ യാൻജിയാവോ ടൗൺഷിപ്പിലെ ഒരു കടയിലായിരുന്നു സ്ഫോടനം.
പരിക്കേറ്റവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.