പാ­​ല­​ക്കാ​ട്: സ്ത്രീ​യെ വെ​ട്ടി​പ്പ​രി​ക്ക​ല്‍​പ്പി​ച്ച ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി. മു​ത​ല​മ​ട സ്വ​ദേ​ശി​യാ​യ സു​രേ​ഷാ​ണ് ഭാ​ര്യ​യെ വെ​ട്ടി​യ​ശേ​ഷം വി​ഷം ക​ഴി​ച്ചു മ­​രി­​ച്ച​ത്. പ​രി­​ക്കേ­​റ്റ ഇ­​യാ­​ളു​ടെ ഭാ​ര്യ ക​വി​ത​ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ​ണ്.

തി­​ങ്ക­​ളാ​ഴ്ച വൈ­​കി­​ട്ട് ആ­​റോ­​ടെ­​യാ­​ണ് സം­​ഭ​വം. സു​രേ​ഷ് ക​വി​ത​യെ കൊ​ടു​വാ​ള്‍ കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി­​വ​രം. ഭാ​ര്യ വെ​ട്ടേ​റ്റ് വീ​ണ​തി​ന് പി​ന്നാ​ലെ വി​ഷം ക​ഴി​ച്ച സു​രേ­​ഷി­​നെ ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി­​ച്ചെ­​ങ്കി­​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല.

കു­​ടും­​ബ­​ക­​ല­​ഹ­​മാ­​ണ് ആ­​ക്ര­​മ­​ണ­​ത്തി­​ലേ­​ക്ക് ന­​യി­​ച്ച­​തെ­​ന്നാ­​ണ് വി­​വ​രം. സം​ഭ​വ​ത്തി​ല്‍ കൊ​ല്ലങ്കോട് പോലീ​സ് കേ­​സെ­​ടു­​ത്തി­​ട്ടു​ണ്ട്.