മീ​ന​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ബു​ധ​നാ​ഴ്ച തു​റ​ക്കും
മീ​ന​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ബു​ധ​നാ​ഴ്ച തു​റ​ക്കും
Monday, March 11, 2024 9:02 PM IST
സ​ന്നി​ധാ​നം: മീ​ന​മാ​സ പൂ​ജ​ക​ൾ​ക്കും പൈ​ങ്കു​നി ഉ​ത്രം മ​ഹോ​ത്സ​വ​ത്തി​നു​മാ​യി ശ​ബ​രി​മ​ല ന​ട ബു​ധ​നാ​ഴ്ച തു​റ​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ക്ഷേ​ത്ര മേ​ൽ​ശാ​ന്തി പി.​എ​ൻ. മ​ഹേ​ഷ് ന​മ്പു​തി​രി ശ്രീ​കോ​വി​ൽ തു​റ​ന്ന് ദീ​പ​ങ്ങ​ൾ തെ​ളി​ക്കും.

പ​തി​നെ​ട്ടാം പ​ടി​ക്ക് മു​ന്നി​ലാ​യു​ള്ള ആ​ഴി​യി​ൽ മേ​ൽ​ശാ​ന്തി അ​ഗ്നി പ​ക​രു​ന്ന​തോ​ടെ അ​യ്യ​പ്പ ഭ​ക്ത​ർ ശ​ര​ണം വി​ളി​ക​ളു​മാ​യി പ​തി​നെ​ട്ടു പ​ടി​ക​ൾ ക​യ​റി അ​യ്യ​പ്പ ദ​ർ​ശ​ന​മാ​രം​ഭി​ക്കും. ന​ട തു​റ​ന്ന ശേ​ഷം ഭ​ക്ത​ർ​ക്ക് ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ർ വി​ഭൂ​തി പ്ര​സാ​ദം വി​ത​ര​ണം ചെ​യ്യും.


ന​ട തു​റ​ക്കു​ന്ന ദി​വ​സം പ്ര​ത്യേ​ക പൂ​ജ​ക​ൾ ക്ഷേ​ത്ര​ങ്ങ​ളി​ൽ ഉ​ണ്ടാ​കി​ല്ല. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​ന് ന​ട തു​റ​ക്കും. തു​ട​ർ​ന്ന് നി​ർ​മാ​ല്യ ദ​ർ​ശ​ന​വും പ​തി​വ് അ​ഭി​ഷേ​ക​വും ന​ട​ക്കും. 5.30ന് ​ഗ​ണ​പ​തി ഹോ​മം. പു​ല​ർ​ച്ചെ 5.30 മു​ത​ൽ ഏ​ഴ് വ​രെ​യും ഒ​ൻ​പ​ത് മു​ത​ൽ 11 വ​രെ​യും നെ​യ്യ​ഭി​ഷേ​കം ന​ട​ക്കും. പു​ല​ർ​ച്ചെ 7.30 ന് ​ഉ​ഷ​പൂ​ജ തു​ട​ർ​ന്ന് ഉ​ദ​യാ​സ്ത​മ​യ പൂ​ജ. 12.30ന് ​ഉ​ച്ച​പൂ​ജ ക​ഴി​ഞ്ഞ് ഒ​ന്നി​ന് ന​ട അ​ട​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<