മാസപ്പിറവി കണ്ടു; ചൊവ്വാഴ്ച റംസാൻ വ്രതാരംഭം
Monday, March 11, 2024 8:08 PM IST
കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതോടെ ചൊവ്വാഴ്ച റംസാൻ വ്രതം ആരംഭിക്കും. വിവിധ ഖാസിമാരായ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ.കെ.ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിയവരാണ് ചൊവ്വാഴ്ച ഒന്നായിരിക്കുമെന്ന് അറിയിച്ചത്.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും വ്രതാരംഭമാണ്. യുഎഇ, സൗദി അറേബ്യ, ബഹ്റിൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും വിശ്വാസികൾ റംസാൻ നോമ്പിലേക്ക് കടക്കുകയാണ്.
സൗദിയിൽ മാസപ്പിറവി ദൃശ്യമായതായി സുപ്രീം കൗൺസിൽ അറിയിച്ചിരുന്നു. ഇനിയുള്ള 30 ദിനരാത്രങ്ങൾ മുസ്ലിം ഭവനങ്ങളും മോസ്കുകളും ഭക്തിനിർഭരമാവും.