22 ലക്ഷം നൽകാൻ പത്മജ മണ്ടിയാണോ; എം.പി. വിൻസന്റ്
Monday, March 11, 2024 5:45 PM IST
തൃശൂർ: പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ നടത്താനായി 22 ലക്ഷം വാങ്ങിയെന്ന പത്മജാ വേണുഗോപാലിന്റെ ആരോപണം നിഷേധിച്ച് അന്നത്തെ ഡിസിസി അധ്യക്ഷൻ എം.പി. വിൻസന്റ്. കാറിൽ കയറാനായി 22 ലക്ഷം നൽകാൻ മണ്ടിയാണോ പത്മജയെന്ന് അദ്ദേഹം ചോദിച്ചു.
കാറിൽ കയറുന്നവരുടെ പട്ടിക തയാറാക്കിയത് പത്മജ ഉപാധ്യക്ഷയായ കെപിസിസി സമിതിയാണ്. തൃശൂരിലെത്തിയ പ്രയങ്കയുടെ പരിപാടിക്കായി പണം വാങ്ങി പറ്റിച്ചെന്നായിരുന്നു പത്മജയുടെ ആരോപണം.
50 ലക്ഷമാണ് ചോദിച്ചത് എന്നാൽ 22 ലക്ഷം നൽകി. പിന്നീട് പ്രിയങ്കയ്ക്കൊപ്പം വാഹനത്തിൽ കയറേണ്ടത് താനല്ലേ എന്ന് ചോദിച്ചപ്പോൾ അന്നത്തെ ഡിസിസി അധ്യക്ഷൻ ദേഷ്യപ്പെട്ടെന്നും പത്മജ പറഞ്ഞിരുന്നു.