ഓസ്കര് വേദിയില്‍ ഗാസയ്ക്ക് ഐക്യദാര്‍ഢ്യവുമായി താരങ്ങള്‍
Monday, March 11, 2024 6:28 AM IST
ഹോളിവുഡ്: ഓസ്കര് വേദിയില്‍ ഗാസയ്ക്ക് ഐക്യദാര്‍ഢ്യവുമായി താരങ്ങള്‍. പുരസ്കാര പ്രഖ്യാപന വേദിയായ ഹോളിവുഡിലെ ഡോള്‍ബി തിയറ്ററില്‍ ചുവന്ന ബാഡ്ജ് അണിഞ്ഞാണ് ഏതാനം താരങ്ങള്‍ എത്തിയത്. ഗാസയില്‍ സമാധാനം പുനസ്താപിക്കാന്‍ ഇടപെടല്‍ വേണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു.
അതേസമയം, ഓസ്കര് പുരസ്കാര പ്രഖ്യാപനം പുരോഗമിക്കുകയാണ്. മികച്ച സഹനടനായി റോബര്‍ട്ട് ഡൗണിയെയും മികച്ച സഹനടിയായി ഡേവൈന്‍ ജോയ് റാന്‍ഡോള്‍ഫിനെയും തിരഞ്ഞെടുത്തു.
അനാട്ടമി ഓഫ് ഫാള്‍ ആണ് മികച്ച തിരക്കഥ. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം അമേരിക്കന്‍ ഫിക്ഷന്‍ ലഭിച്ചു. മികച്ച അനിമേഷന്‍ ചിത്രം ദ ബോയ് ആന്‍ഡ് ഹെറോണിനാണ്.