വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടി, പുതുതായി കൊല്ലം–തിരുപ്പതി എക്സ്പ്രസ്
Monday, March 11, 2024 1:06 AM IST
തിരുവനന്തപുരം: രണ്ട് വന്ദേഭാരത് ഉൾപ്പെടെ മൂന്ന് ട്രെയിനുകളുടെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും.
മംഗളൂരു വരെ നീട്ടിയ മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ വന്ദേഭാരത് (20631/20632), പുതിയതായി പ്രഖ്യാപിച്ച മൈസൂരു– ഡോ.എംജിആർ ചെന്നൈ സെൻട്രൽ- മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20663/20664), തിരുപ്പതി–കൊല്ലം–തിരുപ്പതി എക്സ്പ്രസ് (17421/17422) എന്നിവയുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറൻസ് വഴിയാണ് പ്രധാനമന്ത്രി നിർവഹിക്കുക.
മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മാർച്ച് 13 മുതൽ റെഗുലർ സർവീസ് ആരംഭിക്കും. ജൂലൈ നാലുവരെ ദിവസവും സർവീസ് നടത്തും. തുടർന്നു ബുധൻ ഒഴികെ ദിവസങ്ങളിലായിരിക്കും സർവീസ്.
തിരുപ്പതി–കൊല്ലം –തിരുപ്പതി എക്സ്പ്രസ് ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും സർവീസ് നടത്തുക. ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്കും ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുപ്പതിയിൽനിന്ന് കൊല്ലത്തേക്കും സർവീസുണ്ടാവും.