ആന്ധ്രയില്‍ ബിജെപി-ടിഡിപി-ജനസേന സഖ്യം
Sunday, March 10, 2024 1:39 AM IST
ഹൈദരാബാദ്: ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ ആന്ധ്രപ്രദേശില്‍ തെലുഗുദേശം പാര്‍ട്ടി (ടിഡിപി), ജനസേന പാര്‍ട്ടി (ജെഎസ്പി) എന്നിവയുമായി സഖ്യത്തിലേര്‍പ്പെട്ട് ബിജെപി.
സംസ്ഥാനത്ത് ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്ന് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തങ്ങൾ തൂത്തുവാരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആന്ധ്രയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പും നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണത്തിനു പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ രണ്ടു പാര്‍ട്ടികളേയും എന്‍ഡിഎ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് എക്സില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.