പത്മജ ബിജെപിയിൽ ചേർന്നത് അപമാനകരം: പി.കെ.കുഞ്ഞാലികുട്ടി
Friday, March 8, 2024 10:30 PM IST
തിരുവനന്തപുരം: പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നത് അപമാനകരമാണെന്ന് മുസ്ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലികുട്ടി.
മക്കള്‍ പോകുന്നതില്‍ വലിയ കാര്യമില്ലെന്നും വാപ്പമാര് പോകുമ്പോള്‍ നോക്കിയാല്‍ മതിയെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. പത്മജ ബിജെപിയിലേക്കു പോയ അവസ്ഥയെ കോണ്‍ഗ്രസ് ധൈര്യപൂര്‍വം നേരിടുകയാണ്.
ആ ഉശിര് ജനങ്ങള്‍ കാണുന്നുണ്ട്. അപ്പോള്‍ കോട്ടമല്ല നേട്ടമാണ് യുഡിഎഫിന് ഉണ്ടാകാന്‍ പോകുന്നതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. മക്കള്‍ സ്വയം എസ്റ്റാബ്ലീഷ് ചെയ്യണം. അച്ഛന്മാര് എടുക്കുന്ന നിലപാടിനെ ഇല്ലാതാക്കുന്ന തീരുമാനം മക്കള്‍ എടുത്താല്‍ അതിനെ ജനങ്ങള്‍ ഉള്‍കൊള്ളില്ല.
കേരളത്തില്‍ ബിജെപിക്ക് എളുപ്പത്തില്‍ വേരുണ്ടാക്കാന്‍ കഴിയില്ലെന്നും അതു പരമാർത്ഥ സത്യമാണന്നും കുഞ്ഞാലികുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വൻ മേല്‍കൈ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.