തൃശൂരിൽ ബിജെപിയെ മൂന്നാം സ്ഥാനത്താക്കും: കെ.മുരളീധരൻ
Friday, March 8, 2024 8:06 PM IST
കോഴിക്കോട് : തൃശൂർ മണ്ഡലത്തിൽ ബിജെപിയെ മൂന്നാം സ്ഥാനത്താക്കുമെന്ന് കെ.മുരളീധരൻ എംപി. പാർട്ടി ഏൽപ്പിച്ച ദൗത്യം ഏറ്റെടുക്കുകയാണെന്നും നാളെ മുതൽ തൃശൂരിൽ പ്രചാരണം തുടങ്ങുമെന്നും മുരളി പറഞ്ഞു.
നല്ല പോരാട്ടവും വിജയവും യുഡിഎഫ് പ്രതീക്ഷിക്കുന്നു. ബിജെപിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്നതാണ് ഞങ്ങളുടെ നയം. ഒരിടത്തും അവര്‍ രണ്ടാം സ്ഥാനത്തേക്ക് എത്തരുത്.
കരുണാകരനെ സംഘികൾക്ക് വിട്ടുകൊടുക്കാൻ സമ്മതിക്കില്ല. ബിജെപി വെല്ലുവിളിയേറ്റെടുക്കുകയെന്നതാണ് പാര്‍ട്ടി ഏൽപ്പിച്ച ദൗത്യം. പാര്‍ട്ടി ആവശ്യപ്പെട്ടതിനാലാണ് വട്ടിയൂര്‍ക്കാവിൽ നിന്നും വടകരയിലെത്തിയത്.
ഇനി തൃശൂരിൽ മത്സരിക്കും. ബിജെപിക്ക് കേരളത്തിൽ നിലം തൊടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.