കാട്ടാന ആക്രമണത്തില്‍ രണ്ടുമരണം
Friday, March 8, 2024 12:08 PM IST
ഗൂഡല്ലൂര്‍: ഗൂഡല്ലൂരില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ രണ്ട് മരണം. മസിനഗുഡിയിലും ദേവര്‍ശോല ദേവന് ഡിവിഷനിലുമാണ് സംഭവം. മസിനഗുഡിയിലെ മായാറില്‍ നാഗരാജ് (50), ദേവര്ശോലയിലെ മാതേവ് (52) എന്നിവരാണ് മരിച്ചത്.
കര്‍ഷകനായ നാഗരാജിനെ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് ആന ആക്രമിച്ചത്. ദേവര്ശോലയിലെ എസ്റ്റേറ്റ് താത്കാലിക ജീവനക്കാരനായ മാതേവ് രാവിലെ എട്ടരയോടെയാണ് കൊല്ലപ്പെടുന്നത്. എസ്റ്റേറ്റില്‍ വെള്ളം നനയ്ക്കുകയായിരുന്ന മാതേവിന് കാട്ടാനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു.