ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്
Friday, March 8, 2024 3:15 AM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഇന്ന് തിരുവനന്തപുരത്തെത്തും. കോവളം കെടിഡിസി സമുദ്രയിൽ നടക്കുന്ന രാജാങ്ക പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയായാണ് ഉപരാഷ്ട്രപതി എത്തുന്നത്.
ഉച്ചയ്ക്ക് 2.10ന് ശംഖുമുഖം എയർപോർട്ട് ടെക്നിക്കൽ ഏരിയായിൽ എത്തുന്ന ഉപരാഷ്ട്രപതി 2.30ന് കെഡിഡിസു സമുദ്രയിൽ എത്തും. 3.30ന് അവിടെ നിന്ന് മടങ്ങുന്ന അദ്ദേഹം 3.50ന് എയർഫോഴ്സ് ടെക്നിക്കൽ ഏരിയായിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകും.