കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു
Friday, March 8, 2024 1:56 AM IST
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നാലു ശതമാനത്തിന്റെ വര്‍ധനാണ് വരുത്തിയത്.
ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ ക്ഷാമബത്ത് 50 ശതമാനമായി ഉയര്‍ന്നു. 48.87 ലക്ഷം ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
പെന്‍ഷന്‍കാരുടെ ക്ഷാമകാലാശ്വാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഇതിന് മുന്‍പ് ഒക്ടോബറിലാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്.