ശമ്പളം മുടങ്ങിയതും വന്യജീവി ആക്രമണവും സര്‍ക്കാരിനെ ബാധിക്കില്ലെന്ന് ഇ.പി. ജയരാജൻ
Thursday, March 7, 2024 3:41 AM IST
തിരുവനന്തപുരം: സര്‍ക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങിയത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കില്ലെന്ന് എൽഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. സർക്കാർ ജീവനക്കാരുടെ എല്ലാ അനൂകൂല്യങ്ങളും പരിരക്ഷിക്കും. ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടുത്തെ സാന്പത്തിക പ്രതിസന്ധി എൽഡിഎഫ് ഉണ്ടാക്കിയതാണോ എന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രം ന്യായമായും നൽകേണ്ടിയിരുന്ന കേന്ദ്രവിഹതം നൽകുന്നില്ല. ഇതിലൂടെ സാന്പത്തിക പ്രതിസന്ധി ഉണ്ടാകുന്നു.
വന്യജീവി ആക്രമണം ആരും ഉണ്ടാക്കിയത് അല്ലല്ലോ. പ്രതിപക്ഷം വന്യജീവിയാക്രമണത്തെ സര്‍ക്കാരിനെതിരെ തിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും ഇ.പി കൂട്ടിച്ചേർത്തു.