രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും കേസെടുത്ത് പോലീസ്
Thursday, March 7, 2024 12:50 AM IST
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. സെക്രട്ടറിയേറ്റിന് മുന്നിലെ സിപിഒ സമരവുമായി ബന്ധപ്പെട്ടാണ് കേസ്. കേസിൽ ഒന്നാം പ്രതിയാണ് രാഹുൽ .
കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കി ഉൾപ്പെടെ ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. തിരുവനന്തപുരം കണ്ടോൺമെന്റ് പോലീസ് ആണ് കേസെടുത്തത്.
അധികൃതമായി സംഘം ചേരൽ, റോഡ് ഉപരോധിക്കൽ, ഗതാഗത തടസം സൃഷ്ടികൾ എന്നിവയ്ക്കെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.