തി​ര​ക്ക​ഥാ​കൃ​ത്ത് നി​സാം റാ​വു​ത്ത​ർ അ​ന്ത​രി​ച്ചു; മരണം നി​സാം തി​ര​ക്ക​ഥ ര​ചി​ച്ച ചി​ത്രം വെ​ള്ളി​യാ​ഴ്ച എത്താനി​രി​ക്കെ
തി​ര​ക്ക​ഥാ​കൃ​ത്ത് നി​സാം റാ​വു​ത്ത​ർ അ​ന്ത​രി​ച്ചു; മരണം നി​സാം തി​ര​ക്ക​ഥ ര​ചി​ച്ച ചി​ത്രം വെ​ള്ളി​യാ​ഴ്ച എത്താനി​രി​ക്കെ
Wednesday, March 6, 2024 10:31 AM IST
പ​ത്ത​നം​തി​ട്ട: മാ​ർ​ച്ച് എ​ട്ടി​ന് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ഒ​രു സ​ർ​ക്കാ​ർ ഉ​ൽ​പ​ന്നം എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ​കൃ​ത്ത് നി​സാം റാ​വു​ത്ത​ർ (49) അ​ന്ത​രി​ച്ചു. പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട​യി​ലെ വ​സ​തി​യി​ൽ​വ​ച്ച് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം. ക​ട​മ്മ​നി​ട്ട സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്നു.

ചി​ത്ര​ത്തി​ന്‍റെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​കു​വോ​ളം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു നി​സാം. പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ വീ​ഡി​യോ ഉ​ൾ​പ്പെ​ടെ ചൊ​വ്വാ​ഴ്ച പ​ങ്കു​വ​ച്ചി​രു​ന്നു.

‘ഒ​രു ഭാ​ര​ത സ​ർ​ക്കാ​ർ ഉ​ൽ​പ​ന്നം’ എ​ന്ന് ആ​ദ്യം പേ​രി​ട്ടി​രു​ന്ന ചി​ത്ര​ത്തി​ൽ​നി​ന്ന് ‘ഭാ​ര​തം’ എ​ന്ന​തു നീ​ക്ക​ണ​മെ​ന്ന സെ​ൻ​സ​ർ ബോ​ർ​ഡ് നി​ർ​ദ്ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം ചൂ​ടു​പി​ടി​ച്ചു നി​ൽ​ക്കെ​യാ​ണ് നി​സാ​മി​ന്‍റെ ആ​ക​സ്മി​ക നി​ര്യാ​ണം.


അ​നീ​ഷ് അ​ൻ​വ​ർ സം​വി​ധാ​നം ചെ​യ്ത സ​ക്ക​റി​യ​യു​ടെ ഗ​ര്‍​ഭി​ണി​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ൽ നി​സാം റാ​വു​ത്ത​റും തി​ര​ക്ക​ഥാ പ​ങ്കാ​ളി​യാ​യി​രു​ന്നു. ബോം​ബെ മി​ഠാ​യി, റേ​ഡി​യോ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു പ്ര​ധാ​ന ചി​ത്ര​ങ്ങ​ൾ.

ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര നൂ​ർ​മ​ഹ​ലി​ൽ റി​ട്ട.​സെ​യി​ൽ​സ് ടാ​ക്സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ മീ​രാ​ സാ​ഹി​ബി​ന്‍റെ മ​ക​നാ​ണ് നി​സാം. ഭാ​ര്യ: ഷ​ഫീ​ന, മ​ക്ക​ൾ: റ​സൂ​ൽ, അ​ജ്മി. സ​ഹോ​ദ​ര​ങ്ങ​ൾ: ഐ​എ​ൻ​എ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​സാ​ർ നൂ​ർ​മ​ഹ​ൽ, നി​സ.
Related News
<