പാ​ര്‍​ക്കിം​ഗി​നെച്ചൊല്ലി ത​ര്‍​ക്കം: അ​ടി​മാ​ലി​യി​ല്‍ പോ​ലീ​സു​കാ​ര​നു കു​ത്തേ​റ്റു
പാ​ര്‍​ക്കിം​ഗി​നെച്ചൊല്ലി ത​ര്‍​ക്കം: അ​ടി​മാ​ലി​യി​ല്‍ പോ​ലീ​സു​കാ​ര​നു കു​ത്തേ​റ്റു
Tuesday, March 5, 2024 12:11 PM IST
ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ല്‍ പോ​ലീ​സു​കാ​ര​ന് കു​ത്തേ​റ്റു. കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ അ​ടി​മാ​ലി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ള്ള​ത്തൂ​വ​ല്‍ സ്‌​റ്റേ​ഷ​നി​ലെ സി​പി​ഒ അ​നീ​ഷി​നാ​ണ് കു​ത്തേ​റ്റ​ത്.

അ​ടി​മാ​ലി ടൗ​ണി​ല്‍ കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് മൂ​വ​ര്‍ സം​ഘം കാ​റി​ല്‍ പോ​യ അ​നീ​ഷി​നെ പി​ന്തു​ട​ര്‍​ന്നെ​ത്തി വാ​ഹ​നം ത​ട​ഞ്ഞു നി​ര്‍​ത്തി ക​ത്തി​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തിങ്കളാഴ്ച രാ​ത്രി പ​ത്തോ​ടെ ഇ​രു​ന്നൂ​റേ​ക്ക​റി​ലാ​ണ് സം​ഭ​വം. അ​ടി​മാ​ലി ടൗ​ണി​ലെ മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ന് മു​ന്നി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ര്‍​ക്കം ഉ​ണ്ടാ​യ​ത്. മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റി​ല്‍ മ​രു​ന്നു വാ​ങ്ങാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു അ​നീ​ഷ്. ഇ​വി​ടെ നി​ന്നും വീ​ട്ടി​ലേ​ക്ക് കാ​റി​ല്‍ പോ​ക​വെ ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന സം​ഘം ഇ​രു​ന്നൂ​റേ​ക്ക​റി​ല്‍ വെ​ച്ച് കാ​ര്‍ ത​ട​ഞ്ഞു. ബോ​ണ​റ്റി​ല്‍ ശ​ക്ത​മാ​യി അ​ടി​ച്ചു.


ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കു​ത്തി പ​രി​ക്കേ​ല്‍​പി​ച്ച​ത്. അ​നീ​ഷി​ന്‍റെ വ​യ​റി​ലും കൈ​യ്ക്കും പ​രി​ക്കേ​റ്റു. അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​നീ​ഷി​ന്‍റെ കൈ​യി​ല്‍ 12 തു​ന്ന​ലു​ക​ള്‍ വേ​ണ്ടി വ​ന്നു.

സം​ഭ​വ​ത്തി​ല്‍ അ​ത്തി​കു​ഴി​യി​ല്‍ നാ​യ​ന സ​ന്തോ​ഷ് എ​ന്ന സ​ന്തോ​ഷ്, ലൈ​ജു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്.

അ​ക്ര​മി​ക​ളി​ല്‍ ഒ​രാ​ള്‍ മ​റ്റൊ​രു കേ​സി​ല്‍ മു​ന്‍​പ് പി​ടി​യി​ലാ​യി​രു​ന്നു. ഈ ​കേ​സി​നു പി​ന്നി​ല്‍ അ​നീ​ഷാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണ​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<