ഇ­​ടു​ക്കി: കാ​ട്ടാ​ന​യു­​ടെ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ കൊ​ല്ല­​പ്പെ​ട്ട ഇ​ന്ദി​ര​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി കോ​ത​മം​ഗ​ല​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധം കു​ടും​ബ​ത്തി​ന്‍റെ അ​നു­​മ​തി­​യോ­​ടെ­​യ­​ല്ലെ­​ന്ന ആ­​രോ­​പ­​ണ­​വു­​മാ­​യി സ­​ഹോ­​ദ­​ര​ന്‍ സു­​രേ​ഷ്. വി​ഷ​യം രാ​ഷ്ട്രീ​യ​വ​​ത്ക്കരി​ച്ച​തി​നോ​ട് യോ­​ജി­​പ്പി­​ല്ലെ​ന്നും അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി​ച്ചു.

പ്ര​തി​ഷേ​ധ​ത്തോ​ട് യോ​ജി​പ്പി​ല്ലെ​ന്നും മൃ​ത​ദേ​ഹം വി​ട്ടു​കി­​ട്ട­​ണ­​മെ​ന്നും കു­​ടും​ബം ജി​ല്ലാ ക​ല​ക്ട​റോ­​ട് ആ­​വ­​ശ്യ­​പ്പെ­​ട്ടി­​രു­​ന്നു. ഇ­​തേ തു­​ട​ര്‍­​ന്നാ­​ണ് പോ­​ലീ­​സ് ന­​ട​പ­​ടി ഉ­​ണ്ടാ­​യ­​തെ​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു.

അ​തേ​സ​മ​യം കോ​ത​മം​ഗ​ല​ത്തെ പ്ര​തി​ഷേ​ധ​ത്തി​ൽ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യ്ക്കും എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​നും എ​തി​രേ ജാ​മ്യ​മി​ല്ല വ​കു​പ്പു​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഐ​പി​സി 143, 147, 353, 454, 149, 297 എന്നീ വ​കു​പ്പു​കളാണ് ചുമത്തിയത്. ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ച​തി​നും ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച​തി​നും കേ​സെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.