കോതമംഗലത്തെ സമരം ഏറ്റെടുത്ത് രമേശ് ചെന്നിത്തല
Tuesday, March 5, 2024 1:46 AM IST
കോതമംഗലം: കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കോതമംഗലത്ത് നടന്ന പ്രതിഷേധം ഏറ്റെടുത്ത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോതമംഗലം ടൗണിൽ പ്രതിഷേധിച്ച മാത്യു കുഴൽനാടൻ എംഎൽഎയെയും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും പോലീസ് അറസ്റ്റു ചെയ്തു നീക്കിയതോടെയാണ് രമേശ് ചെന്നിത്തല സ്ഥലത്തെത്തി സമരത്തിന് നേതൃത്വം നൽകുന്നത്.
ചെന്നിത്തലയ്ക്കൊപ്പം ഡീൻ കുര്യാക്കോസും അൻവർ സദാത്തും സമരപന്തലിൽ എത്തി പ്രതിഷേധിക്കുകയാണ്. ബോധപൂർവമായി കോതമംഗലത്തെ സമരം അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാത്യു കുഴൽനാടനെയും മുഹമ്മദ് ഷിയാസിനെയും അറസ്റ്റു ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു.
ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കും. നിയമം നിയമത്തിന്റെ വഴിക്കു പോകണം. അല്ലാതെ പിണറായുടെ വഴിക്കല്ല പോകേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.