തെറ്റായ നിലപാടിനെ എതിർക്കും; ടി.പി.കേസിലും അങ്ങനെ തന്നെ: എം.വി.ഗോവിന്ദൻ
Monday, March 4, 2024 11:05 PM IST
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിൽ ചിലർ എസ്എഫ്ഐ കടന്നാക്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
എസ്എഫ്ഐയ്ക്കും സിപിഎമ്മിനുമെതിരെ കടന്നാക്രമണം നടക്കുകയാണെന്നും തെറ്റായ നിലപാടിനെ പാർട്ടി എതിർക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ടി.പി.കേസിലും പാര്‍ട്ടിക്ക് ഇതേ നിലപാട് തന്നെയാണെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
വെറ്ററിനറി കോളജിലുണ്ടായ സംഭവത്തെ എസ്എഫ്ഐയും സിപിഎമ്മും തള്ളിപ്പറഞ്ഞു. മാധ്യമങ്ങൾ ഈ വിഷയത്തിൽ നിരന്തരം കടന്നാക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.