തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷാ സ​മ​യ​ത്ത് കെ​എ​സ്‌​യു വി​ദ്യാ​ഭ്യാ​സ ബ​ന്ദ് പ്ര​ഖ്യാ​പി​ച്ച​ത് വി​ദ്യാ​ർ​ഥി​ക​ളോ​ട് ചെ​യ്യു​ന്ന ക​ടു​ത്ത ദ്രോ​ഹ​മാ​ണെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി.

കെ​എ​സ്‌​യു ഈ ​തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ന്തി​രി​യ​ണം. ഇ​ല്ലെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് ഇ​ട​പെ​ട്ട് കെ​എ​സ്‌​യു​വി​നെ പി​ന്തി​രി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വാ​ർ​ത്താ കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ നേ​താ​ക്ക​ളെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​ദ്യാ​ഭ്യാ​സ ബ​ന്ദി​ന് കെ​എ​സ്‌​യു ആ​ഹ്വാ​നം ചെ​യ്ത​ത്.