സിബിഐ അല്ല, ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ല : പി.ഗഗാറിൻ
Monday, March 4, 2024 9:50 PM IST
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ വിശദീകരണ യോഗവുമായി സിപിഎം. കേസ് സിബിഐ അല്ല ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ.
പ്രതികളെ ഹാജരാക്കിയപ്പോൾ വിവരം അന്വേഷിക്കാനാണ് മുൻ എംഎൽഎ സി.കെ.ശശീന്ദ്രൻ സ്റ്റേഷനിൽ പോയതെന്ന് അദ്ദേഹം പറഞ്ഞു.ടി.സിദ്ദിഖ് എംഎല്‍എ രാഷ്ട്രീയം കളിക്കുകയാണ്.
ഹോസ്റ്റൽ മുറിയിൽ എംഎൽഎമാരായ ടി.സിദ്ദീഖും ഐ.സി.ബാലകൃഷ്ണനും കോൺഗ്രസുകാരും അനധികൃതമായി കടന്നു. സിദ്ദിഖിന് എതിരെ പോലീസ് കേസെടുക്കണം.
കേസെടുക്കാൻ തയാറായില്ലെങ്കിൽ എടുപ്പിക്കാൻ സിപിഎമ്മിന് അറിയാം. ഗവര്‍ണറുടേത് തീക്കളിയാണ്. ഗവര്‍ണര്‍ വൃത്തിക്കെട്ട മനുഷ്യനാണ്. ആര്‍എസ്എസിന്റെ ചെരുപ്പുനക്കിയാണെന്നും അദ്ദേഹം ആരോപിച്ചു.
സിദ്ധാര്‍ഥന്റെ മരണത്തിൽ പേരില്‍ തെറ്റായ പ്രചരണം നടക്കുകയാണെന്നും ഇടതുപക്ഷത്തെ വേട്ടയാടാൻ വലതുപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും ഗഗാറിൻ വിശദീകരണ യോഗത്തിൽ പറഞ്ഞു.