മ​സ്ക​റ്റ്: ന്യൂ​ന​മ​ര്‍​ദ​ത്തെ തു​ട​ർ​ന്ന് ഒ​മാ​നി​ൽ ഇ​ന്നു മു​ത​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​ക്കും സാ​ധ്യ​ത‌​യെ​ന്ന് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ഥോ​റി​റ്റി. മ​ഴ​ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റും ഇ​ടി​യും ഉ​ണ്ടാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ചൊ​വ്വാ​ഴ്ച 10 മു​ത​ല്‍ 50 മി​ല്ലീ​മീ​റ്റ​ര്‍ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും. മ​ണി​ക്കൂ​റി​ല്‍ 27 മു​ത​ല്‍ 46 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ വ​രെ കാ​റ്റ് വീ​ശും. അ​റ​ബി​ക്ക​ട​ലി​ന്‍റെ തീ​ര​ങ്ങ​ളി​ലും തി​ര​മാ​ല​ക​ള്‍ ര​ണ്ട് മു​ത​ല്‍ മൂ​ന്ന് മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍​ന്നേ​ക്കും.

മ​ഴ മു​ന്ന​റി​യി​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് ക​പ്പ​ല്‍ യാ​ത്ര​ക്കാ​ര്‍ ദൂ​ര​ക്കാ​ഴ്ച​യും ക​ട​ലി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്ക​ണം.