ജൂനിയര്‍മാരുടെ മോശം പെരുമാറ്റം: അഭിഭാഷകന് തൂങ്ങിമരിച്ച നിലയില്‍
Monday, March 4, 2024 3:50 PM IST
തിരുവനന്തപുരം: അഭിഭാഷകനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കോടതിയിലെ അഭിഭാഷകനും വാമനപുരം സ്വദേശിയുമായ വി.എസ് അനില്‍കുമാറാണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ജൂനിയര്‍ അഭിഭാഷകരുടെ മോശം പെരുമാറ്റം കാരണമാണ് ജീവനൊടുക്കുന്നതെന്ന് കാട്ടിയുള്ള കുറിപ്പ് അനില്‍ അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചിരുന്നു.
ഒരേ ഓഫിസിലെ രണ്ട് ജൂനിയര്‍ അഭിഭാഷകരുടെ മാനസികമായുള്ള ഉപദ്രവവും അതുമൂലമുണ്ടായ അപമാനവും താങ്ങാനാവാതെ ഇവിടം വിടുകയാണ്. അര്‍ധരാത്രി ഇവര്‍ ആള്‍ക്കാരെ കൂട്ടി തന്റെ വീട്ടില്‍ വന്ന് അട്ടഹസിച്ചു.
ജീവിതത്തില്‍ ഇതുവരെ ഇങ്ങനെ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടില്ല. എല്ലാവരുടെ മുന്നിലും അപമാനിക്കപ്പെട്ടെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സഹപ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്.