കോ­​ത­​മം­​ഗ​ല­​ത്തെ പ്ര­​തി­​ഷേ­​ധ­​ത്തി­​നി­​ടെ അ­​സാ­​ധാ­​ര­​ണ ന­​ട­​പ­​ടി­​യു­​മാ­​യി പോ­​ലീ​സ്; ബ­​ലം​പ്ര­​യോ­​ഗി­​ച്ച് മൃ­​ത­​ദേ­​ഹം ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്തു
കോ­​ത­​മം­​ഗ​ല­​ത്തെ പ്ര­​തി­​ഷേ­​ധ­​ത്തി­​നി­​ടെ അ­​സാ­​ധാ­​ര­​ണ ന­​ട­​പ­​ടി­​യു­​മാ­​യി പോ­​ലീ​സ്; ബ­​ലം​പ്ര­​യോ­​ഗി­​ച്ച് മൃ­​ത­​ദേ­​ഹം ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്തു
Monday, March 4, 2024 3:49 PM IST
ഇ­​ടു­​ക്കി: കോ­​ത­​മം­​ഗ​ല­​ത്ത് കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ മ­​രി­​ച്ച വ­​യോ­​ധി­​ക­​യു­​ടെ മൃ­​ത­​ദേ­​ഹ​വും വ­​ഹി​ച്ചു­​കൊ­​ണ്ടു­​ള്ള പ്ര­​തി­​ഷേ­​ധ­​ത്തി­​നി­​ടെ അ­​സാ­​ധാ­​ര­​ണ ന­​ട­​പ­​ടി­​യു­​മാ­​യി പോ­​ലീ­​സ്. ബ­​ലം പ്ര­​യോ­​ഗി­​ച്ച് മൃ­​ത­​ദേ­​ഹം പോ­​ലീ​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ക്കു­​ക­​യാ­​യി­​രു­​ന്നു.

മൃതദേഹമടങ്ങിയ മൊ­​ബൈ​ല്‍ മോ​ര്‍​ച്ച​റി ഫ്രീ­​സ​ര്‍ റോ­​ഡി­​ലൂ­​ടെ വ­​ലി​ച്ചു­​കൊ­​ണ്ടു­​വ­​ന്ന­​ശേ­​ഷം മൃ­​ത­​ദേ­​ഹം ആം­​ബു­​ല​ന്‍­​സി­​ലേ­​ക്ക് മാ­​റ്റു­​ക­​യാ­​യി­​രു​ന്നു.​കോ​ണ്‍­​ഗ്ര­​സ് നേ­​താ­​ക്ക​ള്‍ അ­​ട­​ക്ക­​മു­​ള്ള­​വ­​രെ പോ­​ലീ­​സ് ഇ­​വി­​ടെ­​നി­​ന്ന് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്ത് നീ​ക്കി.

പ്ര­​വ​ര്‍­​ത്ത­​ക­​രു​മാ​യി വാ­​ക്കു­​ത​ര്‍­​ക്കം തു­​ട­​രു­​ന്ന­​തി­​നി​ടെ പോ­​ലീ­​സ് ലാ­​ത്തി വി­​ശു­​ക­​യാ­​യി­​രു​ന്നു. പിന്നീട് മൃതദേഹം അടക്കം സൂക്ഷിച്ചിരുന്ന സമരപന്തൽ പൊളിച്ച് നീക്കി. ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് പോ­​ലീ­​സ് ബ­​ലം​പ്ര­​യോ­​ഗി­​ച്ച് മൃ­​ത­​ദേ­​ഹം ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്ത​ത്.


ഡീ​ന്‍ കു­​ര്യാ­​ക്കോ­​സ് എം​പി, മാ​ത്യു കു­​ഴ​ല്‍­​നാ​ട​ന്‍ എം​എ​ൽ​എ, എ­​റ­​ണാ­​കു­​ളം ഡി­​സി­​സി പ്ര­​സി​ഡ​ന്‍റ് മു­​ഹ​മ്മ­​ദ് ഷി­​യാ­​സ് എ­​ന്നി­​വ­​രു­​ടെ നേ­​തൃ­​ത്വ­​ത്തി­​ലാ­​ണ് കോതമംഗലം ടൗണിൽ പ്രതിഷേധിച്ചത്. ഇ­​ടു­​ക്കി നേ­​ര്യ­​മം­​ഗ​ല­​ത്ത് ഇ​ന്ന് രാ​വി​ലെ​യാ​ണ് കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ വ​യോ​ധി​ക കൊ​ല്ല­​പ്പെ​ട്ട​ത്. കാ­​ഞ്ഞി­​ര­​വേ­​ലി സ്വ­​ദേ­​ശി ഇ­​ന്ദി­​ര­ രാ​മ​കൃ​ഷ്ണ​ൻ(78) ആ​ണ് മ­​രി­​ച്ച​ത്.

കൂ­​വ വി­​ള­​വെ­​ടു­​ക്കു­​ന്ന­​തി­​നി­​ടെ കാ​ട്ടാ­​ന ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു­​ന്നു. സ­​മീ​പ­​ത്ത് റ­​ബ​ര്‍ വെ­​ട്ടി­​ക്കൊ­​ണ്ടി­​രു​ന്ന തൊ­​ഴി­​ലാ­​ളി­​ക­​ളാ­​ണ് ബ​ഹ­​ളം കേ­​ട്ട് ഓ­​ടി­​യെ­​ത്തി കാ­​ട്ടാ​ന­​യെ തു­​ര­​ത്തി­​യ​ത്. ഇ​വ­​രെ ഉ​ട­​നെ കോ­​ത­​മം​ഗ­​ലം താ­​ലൂ­​ക്ക് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് കൊ​ണ്ടു­​പോ­​യെ­​ങ്കി​ലും വ­​ഴി­​മ​ധ്യേ മ­​രി­​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<