സ്കൂളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍
Monday, March 4, 2024 2:50 PM IST
കോട്ടയം: സ്കൂൾ അധികൃതരോട് കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പക്ടറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.
കോട്ടയത്തെ ഒരു സ്കൂളിലെ ലിഫ്റ്റ് പരിശോധനയുടെ ഭാഗമായി 7000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടയം ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിലെ ഡപ്യൂട്ടി ഇലക്ടിക്കൽ ഇൻസ്പക്ടർ എൻ.എൽ.സുമേഷ് അറസ്റ്റിലായത്.
പരിശോധനാ സർട്ടിഫിക്കറ്റ് നൽകുവാൻ സ്കൂൾ അധികൃതരോട് ഇയാൾ പതിനായിരം ആവശ്യപ്പെട്ടു. തുടർന്ന് സ്കൂൾ അധികൃതർ കോട്ടയം വിജിലൻസ് ഓഫീസിൽ പരാതി നൽകി.
ഇന്ന് ഉച്ചയ്ക്ക് പാലായിലെ പോളിടെക്നിക്കിനു സമീപത്തുവച്ച് വിജലൻസ് നൽകിയ നോട്ടുകൾ കൈമാറുന്നതിനിടെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.വിജിലൻസ് എസ്പി വി.ജി. വിനോദ് കുമാർ അറസ്റ്റിനു നേതൃത്വം നൽകി.