നിന്നിടത്തുതന്നെ; സ്വര്‍ണവിലയില്‍ മാറ്റമില്ല
Monday, March 4, 2024 1:05 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ തന്നെ തുടരുകയാണ്. മൂന്നാം ദിനമാണ് ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം നില്‍ക്കുന്നത്.
ഗ്രാമിന് 5,875 രൂപയും പവന് 47,000 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4,875 രൂപയാണ്. ഈ മാസം ആദ്യം ഒരുപവന് സ്വര്‍ണത്തിന് 46,320 രൂപയായിരുന്നു വില. തൊട്ടടുത്ത ദിവസം 680 രൂപ വര്‍ധിച്ച് 47,000 രൂപയിലെത്തിയിരുന്നു.
വരും ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.