മംഗളൂരുവില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരേ ആസിഡ് ആക്രമണം; നിലമ്പൂര്‍ സ്വദേശി അറസ്റ്റില്‍
Monday, March 4, 2024 12:27 PM IST
മംഗളൂരു: മംഗളൂരുവില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
കടബ ഗവ. കോളജിലെ വിദ്യാര്‍ഥികളാണ് ആക്രമണത്തിനിരയായത്. പരീക്ഷയെഴുതാന്‍ പോയ കുട്ടികള്‍ കോളജ് വരാന്തയില്‍ ഇരിക്കുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടിയെ മാത്രമാണ് യുവാവ് ലക്ഷ്യം വച്ചതെങ്കിലും മറ്റ് രണ്ട് പേര്‍ക്ക് കൂടി പൊള്ളലേറ്റു.
സംഭവത്തില്‍ നിലമ്പൂര്‍ സ്വദേശി അഭിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രേമനൈരാശ്യത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് നിഗമനം. അഭിന്‍ കേരളത്തിലെ കോളജില്‍ എംബിഎ വിദ്യാര്‍ഥി ആണെന്നാണ് വിവരം.