വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രൈ​മ​റി​യി​ല്‍ ഡോ​ണ​ള്‍​ഡ് ട്രം​പി​ന് തോ​ല്‍​വി. ഞാ​യ​റാ​ഴ്ച വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ല്‍ ന​ട​ന്ന റി​പ്പ​ബ്ലി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ പ്രൈ​മ​റി​യി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​യും യു​എ​ന്‍ മു​ന്‍ അം​ബാ​സ​ഡ​റു​മാ​യ നി​ക്കി ഹേ​ലി വി​ജ​യി​ച്ചു.

സ്വ​ന്തം സ്റ്റേ​റ്റാ​യ സൗ​ത് ക​രോ​ലൈ​ന​യി​ല്‍ പോ​ലും വി​ജ​യി​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന നി​ക്കി​യു​ടെ ആ​ദ്യ വി​ജ​യ​മാ​ണി​ത്. നി​ക്കി 63 ശ​ത​മാ​നം വോ​ട്ടു​ക​ള്‍ നേ​ടി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

എ​ന്നാ​ല്‍ ന​വം​ബ​റി​ല്‍ ന​ട​ക്കു​ന്ന യു​എ​സ് പ്ര​സി​ഡന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ട്രം​പ് ത​ന്നെ
റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി​യാ​കാ​നാ​ണ് സാ​ധ്യ​ത. ഇ​തി​ന് മു​മ്പ് ന​ട​ന്ന എ​ട്ട് പ്രൈ​മ​റി​ക​ളി​ലും ഡോ​ണ​ള്‍​ഡ് ട്രം​പാ​ണ് വി​ജ​യി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം മി​ഷി​ഗ​ന്‍, ഇ​ഡാ​ഹോ സ്റ്റേ​റ്റു​ക​ളി​ല്‍ ന​ട​ന്ന പ്രൈ​മ​റി​യി​ല്‍ ട്രം​പ് മി​ക​ച്ച വി​ജ​യം നേ​ടി​യി​രു​ന്നു. ഡെ​മോ​ക്രാ​റ്റി​നാ​യി നി​ല​വി​ലെ പ്ര​സി​ഡന്‍റ് ജോ ​ബൈ​ഡ​ന്‍ ത​ന്നെ​യാ​കും മ​ത്‌​സ​ര രം​ഗ​ത്തു​ണ്ടാ​വു​ക.