ബഹിരാകാശ യാത്രയ്ക്കൊരുങ്ങി സ്പേസ് എക്സ് ക്രൂ-8
Monday, March 4, 2024 9:42 AM IST
വാഷിംഗ്ടണ്‍ ഡിസി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രയ്ക്കൊരുങ്ങി നാസയുടെ സ്പേസ് എക്സ് ക്രൂ-8. നാല് യാത്രികരെ വഹിച്ചുകൊണ്ടുള്ള വിക്ഷേപണം രാവിലെ നടക്കും. ഫ്ളോറിഡയിലെ കേപ് കനാവറല്‍ കെന്നഡിയിലെ ലോഞ്ച് പാത്ത് 39 ല്‍ നിന്നുമാണ് പേടകം പറന്നുയരുക.
നാസയുടെ ബഹിരാകാശയാത്രികരായ മാത്യു ഡൊമിനിക്, മൈക്കല്‍ ബരാറ്റ്, ജീനറ്റ് എപ്പ്സ്, റോസ്കോസ്മോസ് ബഹിരാകാശ സഞ്ചാരി അലക്സാണ്ടര്‍ ഗ്രെബെന്‍കിന്‍ എന്നിവരാണ് സ്പേസ് എക്സ് ക്രൂ-8 യാത്രികര്‍.
28 മണിക്കൂര്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് (ഇന്ത്യന്‍ സമയം) ഇവര്‍ ഭൂമിക്ക് മുകളില്‍ ഏകദേശം 250 മൈല്‍ ഉയരത്തില്‍ സഞ്ചരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ എത്തും. ആറുമാസം യാത്രികര്‍ അവിടെ തങ്ങും. നിലവില്‍ നിലയത്തിലുള്ള അഞ്ച് യാത്രികര്‍ ഈ മാസം 11ന് ഭൂമിയിലേക്ക് തിരിക്കും.
നേരത്തെ, പ്രതികൂല കാലാവസ്ഥ നിമിത്തം സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റേയും ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിന്റേയും യാത്ര രണ്ടുതവണ മാറ്റിയിരുന്നു. നിലവില്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഇന്ധനം നിറയ്ക്കല്‍ പുരോഗമിക്കുന്നു.