നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്ന് കഞ്ചാവ് പിടികൂടി
Monday, March 4, 2024 4:56 AM IST
ഹരിപ്പാട്: നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി. കുമാരപുരം താമല്ലാക്കലിലാണ് സംഭവം. മണിമന്ദിരം വീട്ടിൽ അനിൽ ബാബു (26) എന്നയാളുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
ഡാൻസഫ് സ്ക്വാഡ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയ്ക്കിടെ അരുൺ ബാബു ഉദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.
തുടർന്ന് ഹരിപ്പാട് നിന്ന് കൂടുതൽ പോലീസ് എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. വിശാഖപട്ടണത്ത് ജോലിചെയ്യുന്ന ഇയാൾ അവധിക്കുശേഷം അടുത്തയാഴ്ച തിരികെ പോകാനിരിക്കുന്നതിനിടെയാണ് റെയ്ഡ്. സംഭവത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സ തേടി.