പടയപ്പ വീണ്ടും ജനവാസ മേഖലയിൽ
Monday, March 4, 2024 3:10 AM IST
മൂന്നാർ: കാട്ടുകൊമ്പൻ പടയപ്പ വീണ്ടും ജനവാസ മേഖലയിൽ. മൂന്നാർ കടലാർ എസ്റ്റേറ്റിൽ ആണ് പടയപ്പ തമ്പടിച്ചിരിക്കുന്നത്.
വനംവകുപ്പ് ആര്‍ആര്‍ടി സംഘം ആനയെ നിരീക്ഷിച്ചു വരികയാണ്. ഒരാഴ്ച്ചയായി നയമക്കാട് എസ്റ്റേറ്റ് മേഖലയിൽ തുടരുകയായിരുന്ന പടയപ്പ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കടലാർ എസ്റ്റേറ്റ് മേഖലയിൽ എത്തിയത്. ഉച്ചയോടെ ജനവാസ മേഖലയ്ക്ക് സമീപമെത്തിയ ആന റോഡിലൂടെ നടന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു.
പിന്നീട് വനംവകുപ്പ് സംഘമെത്തി ആനയെ സമീപത്തെ തേയില കാട്ടിലേക്ക് തുരത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.